പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക്. നോട്ട് 15 പ്രോയും നോട്ട് 15 പ്രോ പ്രസും 200 എംപി കാമറ, IP69K ഈട്, 6,000mAhല്‍ കൂടുതല്‍ കരുത്തുള്ള ബാറ്ററി, LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നി ഫീച്ചറുകളുമായാണ് വില്‍പ്പന സ്റ്റോറുകളില്‍ എത്തുന്നത്.
റെഡ്മി നോട്ട് 15 പ്രോയുടെ 8 ജിബി റാം/ 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപ ആണ് വില. ഇത് കാര്‍ബണ്‍ ബ്ലാക്ക്, സില്‍വര്‍ ആഷ്, മിറേജ് ബ്ലൂ കളര്‍ വേരിയന്റുകളിലാണ് ലഭ്യമാകുക. അതേസമയം, റെഡ്മി നോട്ട് 15 പ്രോ+ ന്റെ 8 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയാണ് വില വരിക. 12 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് വീണ്ടും വില ഉയരും. 39,999 രൂപയാണ് വില വരിക. 12 ജിബി റാം/512 ജിബി വേരിയന്റിന് 43,999 രൂപ നല്‍കേണ്ടി വരും. കാര്‍ബണ്‍ ബ്ലാക്ക്, കോഫി മോച്ച, മിറേജ് ബ്ലൂ എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഷവോമി 3,000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

