വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചകളിൽ ഇനി റിയാദ് മെട്രോ ട്രെയിനുകൾ സർവിസ് ആരംഭിക്കുന്നത് രാവിലെ എട്ടു മുതൽ ആയിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ബാക്കി ദിവസങ്ങളിൽ പഴയ സമയക്രമം തുടരും.
നിലവിൽ ഏഴു ദിവസവും പുലർച്ച ആറു മുതൽ അർധരാത്രി 12 വരെയാണ് സർവിസുകൾ .എന്നാൽ ഈ മാസം നാലാം തീയതി മുതൽ വെള്ളിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ അർധരാത്രി 12 വരെയായിരിക്കും സർവിസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച അവധി ദിനമായതിനാൽ ആളുകൾ വൈകി ഉണരുന്നത് കണക്കിലെടുത്താണ് പുതിയ സമയമാറ്റം

