Headlines

റാപ്പ് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാർ ആർത്തട്ടഹസിക്കുന്നു; വേടനൊപ്പമെന്ന് ലാലി പിഎം

റാപ്പർ വേടന് പിന്തുണയുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ലാലി പി എം. താൻ വേടനൊപ്പമാണെന്നും കഞ്ചാവല്ല അയാൾ പാടിയ റാപ്പുകളാണ് അദ്ദേഹത്തെ നിർണയിക്കുന്നതെന്നും ലാലി പി എം പറഞ്ഞു.

വേടന്റെ റാപ്പിൽ പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നാണ് തോന്നുന്നത്. തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതൽ തെളിമയോടെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണമെന്നും ലാലി പി എം ഫെയ്സുബുക്കിൽ കുറിച്ചു.

ലാലി പി എംന്റെ കുറിപ്പിന്റെ പൂർണരൂപം

ഞാൻ വേടനൊപ്പമാണ്. ആ 5gm കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ പാടിയ പതിനായിരം ടൺ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആർത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്.

തീർച്ചയായും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നു.

തല പോകുന്ന തെറ്റൊന്നുമല്ല ചെയ്തത് കൂടുതൽ തെളിമയോടെ നിന്റെ ശബ്ദം ഇവിടത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരേ ഉയരണം

Leave a Reply