ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ റാങ്കിങ് മെച്ചപ്പെടുത്തി 56-ാം സ്ഥാനത്തെത്തി ഒമാൻ. ഹെൻലിയാണ് ഏറ്റവും പുതിയ റാങ്കിങ് പുറത്തുവിട്ടത് .ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. 2024 ലെ റാങ്കിങിൽ ഒമാൻ 60-ാം സ്ഥാനത്തായിരുന്നു, അന്ന് പൗരന്മാർക്ക് 86 രാജ്യങ്ങളിലേക്കാണ് വിസ രഹിത യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ അത് 88 ലക്ഷ്യസ്ഥാനങ്ങളായി ഉയർന്നു.
ജി.സി.സി രാജ്യങ്ങളിൽ വൻ കുതിപ്പു നടത്തിയ യു.എ.ഇ ലോകരാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സഥാനത്തേക്ക് ഉയർന്നു. 184 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരൻമാർക്ക് വിസരഹിതമായി സഞ്ചരിക്കാം. ഖത്തർ പട്ടികയിൽ 47-ാം സഥാനത്താണ്. ഖത്തർ പാസ്‌പോർട്ടുമായി 112 രാജ്യങ്ങളിലേക്ക് വിസരഹിതമായി പ്രവേശിക്കാം. 50-ാം സഥാനത്താണ് കുവൈത്ത്. കുവൈത്ത് പാസ്‌പോർട്ട് ഉപയോഗിച്ച് 100 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. സൗദി അറേബ്യ 54-ാം സഥാനത്താണ്. 91 രാജ്യങ്ങളിലേക്കാണ് പ്രവേശനം. ബഹ്‌റൈൻ പട്ടികയിൽ 55 ആണ്. 90 രാജ്യങ്ങളിലേക്ക് ബഹറൈൻ പൗരൻമാർക്ക് വിസയില്ലാതെ പ്രവേശിക്കാം

