റമസാനിൽ നമസ്കാരത്തിനായി പള്ളികളിൽ മുൻകൂട്ടി സ്ഥലം പിടിച്ചുവയ്ക്കുന്നതിനു കർശന വിലക്കേർപ്പെടുത്തി സൗദി ഇസ്‌ലാമിക് കാര്യ മന്ത്രാലയം. പള്ളികളിൽ മുസല്ലകളോ (നമസ്കാരപ്പായ) മറ്റു വ്യക്തിഗത വസ്‌തുക്കളോ ഇട്ട് സ്ഥലം പിടിക്കുന്നത് വിശ്വാസികൾക്കിടയിൽ അസമത്വമുണ്ടാക്കുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി. ഇത്തരം വസ്തുക്കൾ ഉടൻ നീക്കം ചെയ്യാൻ അധികൃതർക്ക് നിർദേശം നൽകി.
റമസാൻ: നമസ്കാരത്തിന് പള്ളികളിൽ സ്ഥലം പിടിച്ചുവയ്ക്കുന്നത് സൗദി വിലക്കി

