റമസാൻ പ്രമാണിച്ച് അബുദാബിയിലെ ദർബ് ടോൾ ഗേറ്റുകളിലും മവാഖിഫ് പാർക്കിങ് കേന്ദ്രങ്ങളിലും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. തിരക്കേറിയ സമയങ്ങളിൽ (പീക്ക് അവേഴ്സ്) മാത്രമാണ് റമസാനിൽ ടോൾ ഈടാക്കുകയെന്ന് ക്യൂ മൊബിലിറ്റി അറിയിച്ചു.തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയുമാണ് ദർബ് ടോൾ: സമയം. ഈ സമയങ്ങളിൽ ഗേറ്റ് കടക്കുന്ന വാഹനങ്ങൾ 4 ദിർഹം നൽകണം. ഞായറാഴ്ചകളിൽ ടോൾ പൂർണമായും സൗജന്യമായിരിക്കും.
മവാഖിഫ് പാർക്കിങ്: തിങ്കൾ മുതൽ ശനി വരെ രണ്ട് ഘട്ടങ്ങളിലായാണ് ഫീസ് ഈടാക്കുക. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും രാത്രി 9 മുതൽ പുലർച്ചെ 2 വരെയുമാണ് സമയം. വൈകിട്ട് 6 മുതൽ രാത്രി 9 വരെയുള്ള സമയത്ത് പാർക്കിങ് സൗജന്യമായിരിക്കും. സ്റ്റാൻഡേർഡ് പാർക്കിങ്ങിന് മണിക്കൂറിന് 2 ദിർഹവും പ്രീമിയം വിഭാഗത്തിന് 3 ദിർഹവുമാണ് നിരക്ക്. ഞായറാഴ്ചകളിൽ പാർക്കിങ് ഫീസ് നൽകേണ്ടതില്ല.

