റമസാനിൽ പള്ളികൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും സമീപം ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അബുദാബി പൊലീസ്. തറാവീഹ് നമസ്കാര സമയങ്ങളിൽ റോഡരികിലും നടപ്പാതകളിലും പാർക്ക് ചെയ്യുന്നതും രണ്ടു പാർക്കിങ്ങുകളുടെ ഇടയിൽ വാഹനം നിർത്തിയിടുന്നതും കർശനമായി നിരോധിച്ചു.നിയമം ലംഘിക്കുന്നവർക്ക് പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ റോഡിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വാഹനങ്ങൾക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം പിന്നിൽ പാർക്ക് ചെയ്താൽ 500 ദിർഹം പിഴ ഈടാക്കും. റോഡരികിലും ജംക്‌ഷനുകളിലും പ്രാർഥനയ്ക്കായി ഭാരവാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചിട്ടുണ്ട്.
റമസാനിലെ അനധികൃത പാർക്കിങ്ങിന് കർശന പിഴ

