Headlines

റമദാൻ മാസം; പുതുക്കിയ ടോൾ നിരക്ക് പ്രഖ്യാപിച്ച് ദുബായ് സാലിക്

റമദാൻ മാസത്തോടനുബന്ധിച്ച് പുതുക്കിയ ടോൾ നിരക്ക് പ്രഖ്യാപിച്ച് ദുബായ് സാലിക്.
ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റമദാൻ കാലത്തെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുമാണ് നിരക്ക് പരിഷ്‌കരണം. നഗരത്തിലെ ഗതാഗത വ്യതിയാനങ്ങളും ഓഫീസ്, സ്‌കൂൾ സമയക്രമങ്ങളിലുണ്ടായ മാറ്റങ്ങളും കൂടി പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് അറിയിച്ചു അറിയിച്ചു.

പുതുക്കിയ നിരക്കുകൾ

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ പീക്ക് സമയമായ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ 6 ദിർഹം ഈടാക്കും

രാവിലെ 7 മണി മുതൽ 9 മണിവരെയും വൈകുന്നേരം 5 മണി മുതൽ പുലർച്ചെ രണ്ടു മണിവരെ 4 ദിർഹവുമാണ് ഈടാക്കുക

പുലർച്ചെ 2 മുതൽ രാവിലെ 7 മണി വരെ നിരക്കുകൾ ഒന്നും ഈടാക്കില്ല

അതെ സമയം ഞായറാഴ്ചകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ പീക്ക് നിരക്ക് 4 ദിർഹവും,രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയും ലോ-പീക്ക് നിരക്ക് 4 ദിർഹവും ഇടയ്ക്കും.പുലർച്ചെ 2 മുതൽ വൈകുന്നേരം 7 വരെ നിരക്കുകളൊന്നും ഇടക്കില്ല

Leave a Reply