റമദാൻ കാലത്ത് കുടുംബങ്ങൾക്ക് പിന്തുണ നൽകാനും വിപണിക്ക് സ്ഥിരത നൽകാനുമുള്ള പദ്ധതികൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്.
ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് നൽകാനാണ് തീരുമാനം. അരി, എണ്ണ, ആട്ട, പഞ്ചസാര, കോഴിയിറച്ചി, മുട്ട, ഈന്തപ്പഴം, ഫ്രോസൺ ഉൽപ്പന്നങ്ങൾ, ഫ്രെഷ് ഉൽപന്നങ്ങൾ എന്നിവയ്ക്ക് കിഴിവ് ലഭിക്കും. ഓൺലൈൻ സ്റ്റോറിലും തമയസ് ആപ്പിലും കിഴിവ് ലഭ്യമാണ്. കൂടാതെ 160 അവശ്യ വസ്തുക്കളുടെ വില മരവിപ്പിച്ചു. ഈ മാസം മുഴുവൻ ഇവയ്ക്ക് വില വർദ്ധിക്കില്ല.
യു.എ.ഇ പ്രഖ്യാപിച്ച കുടുംബത്തിന്റെ വർഷം പദ്ധതിയുടെ ഭാഗമായികൂടെയാണ് പുതിയ നയം. ഇത് ജീവിതച്ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കും. വില കുറയ്ക്കാനും സ്ഥിരതയ്ക്കുമായി 6,000-ൽ അധികം പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ നൽകുന്നത് തുടരും.

