Headlines

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽഏകീകൃത അന്വേഷണം; അന്വേഷണ ചുമതല ജി പൂങ്കുഴലിക്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ ഏകീകൃത അന്വേഷണം. പൊലീസ് ഹെഡ്‌കോട്ടേഴ്‌സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും.രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൻറെ കീഴിലേക്ക് ആദ്യ കേസും മാറ്റി. പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എഐജി ജി. പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.

തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യ കേസിന്റെ അന്വേഷണം. രാഹുലിനെ കസ്റ്റഡിയിൽ എടുക്കാത്തതിൽ ആദ്യത്തെ അന്വേഷണ സംഘത്തിന് നേരെ വിമർശനം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതേസമയം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാരിയുടെ മൊഴി പരിഗണിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദം

Leave a Reply