Headlines

‘രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടി’; രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരോട്, ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് നരേന്ദ്രമോദി പറഞ്ഞു. പശ്ചിമബംഗാളിലെ ബര്‍ധ്മാന്‍- ദുര്‍ഗാപുരില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് നരേന്ദ്ര മോദി. അമേഠിയില്‍മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണ്. ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി പറഞ്ഞു.

റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അതേസമയം റായ്ബറേലിയില്‍ റോഡ് ഷോയ്ക്കുള്ള ഒരുക്കത്തിലാണ് രാഹുല്‍ ഗാന്ധി. 

Leave a Reply