Headlines

രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്തു’; സച്ചിന്റെ പോസ്റ്റില്‍ വിവാദം

മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹം ക്ഷണിച്ചതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച സച്ചിന്റെ പോസ്റ്റ് വിവാദത്തില്‍. രാഷ്ട്രപതിയെയും രാഷ്ട്രീയ പ്രമുഖരെയും വിവാഹത്തിനായി ക്ഷണിച്ചയായി അറിയിച്ച് സച്ചിന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം മാത്രം പിന്നീട് ഡിലീറ്റ് ചെയ്തത് വിവാദത്തിലാകുകയായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹം ക്ഷണിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന എക്‌സ് പോസ്റ്റ് സച്ചിന്‍ നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാണ് സച്ചിന്‍ ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ കേരള ഘടകം ആരോപിച്ചു. ഇക്കാര്യം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply