Headlines

രാവിലെ വർധിച്ച സ്വർണവില ഉച്ചയോടെ തിരിച്ച് ഇറങ്ങി

രാവിലെ വർദ്ധനവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഉച്ചയോടെ ഇടിവ് രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് 14,760 രൂപയും പവന് 1520 രൂപ വർധിച്ച് 1,18,320 രൂപയുമായിരുന്നു. എന്നാൽ, ഉച്ചയോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,660 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 1,17,520 രൂപയുമായി.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 40 ഡോളർ വർധിച്ച് 5147.63 ഡോളർ എന്ന നിലയിലാണ് വ്യാപാരം. ഒരു ഘട്ടത്തിൽ 5125 ഡോളർ വരെ താഴ്ന്നിരുന്നു. വെള്ളി 2.55 ശതമാനം വർധിച്ച് ട്രോയ് ഔൺസിന് 86.74 ഡോളർ എന്ന നിലയിലാണ്. ആഗോളവിപണിയിലെ വിലവർധനവിന്റെ അടിസ്ഥാനത്തിൽ സ്വർണം, വെള്ളി ഇടിഎഫുകളിലും വർദ്ധനവ് ഉണ്ടായി.

Leave a Reply