Headlines

രാത്രിയിൽ ഒറ്റയ്ക്ക് സുരക്ഷിതമായി സഞ്ചരിക്കാം; അറബ് മേഖലയിൽ ഒമാൻ ഒന്നാമത്

രാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ച് ഒമാന്‍. ആഗോള അനലിറ്റിക്‌സ് ആന്‍ഡ് അഡൈ്വസറി കമ്പനിയായ ഗാലപ് പുറത്തിറക്കിയ ഗ്ലോബല്‍ സേഫ്റ്റി റിപ്പോര്‍ട്ട് അനുസരിച്ചാണിത്. ലോകത്ത് സിംഗപ്പൂരാണ് രാത്രികാല സുരക്ഷയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്.

ഗ്ലോബല്‍ തലത്തില്‍ ഒമാന്‍ നാലാം സ്ഥാനത്തും അറബ് മേഖലയില്‍ ഒന്നാം സ്ഥാനത്തുമാണ്. താജിക്കിസ്ഥാന്‍, ചൈന, ഒമാന്‍, സൗദി അറേബ്യ, ഹോങ്കോങ്, കുവൈത്ത്, നോര്‍വേ, ബഹ്‌റൈന്‍, യുഎഇ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 2024ല്‍ ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് രാജ്യങ്ങളില്‍ അഞ്ചും ഗള്‍ഫ് രാജ്യങ്ങളായിരുന്നു.

Leave a Reply