രാജ്യത്ത് പുതിയ കണക്കുകൾ പ്രകാരം ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 7154 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പുതിയ കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരണമടഞ്ഞവരിൽ രണ്ട് പേർ മഹാരാഷ്ട്രയിൽ നിന്നാണ്, ഒരാൾ മധ്യപ്രദേശിൽ നിന്നുമാണ്.
നിലവിൽ സംസ്ഥാനത്ത് 2165 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
പ്രായമായവരും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരും കൊവിഡ് ബാധിച്ചാൽ ഗുരുതരമായി മാറാൻ സാധ്യത കൂടുതലാണ്. അതിനാൽ ഈ വിഭാഗത്തിൽപ്പെട്ടവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.. പൊതുയിടങ്ങളിലും യാത്രകളിലുമെത്തുമ്പോൾ നിർബന്ധമായി മാസ്‌ക് ധരിക്കണം എന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് കൊവിഡ് കേസുകൾ 7154;24 മണിക്കൂറിനിടെ മൂന്ന് മരണം; കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ

