Headlines

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’, സർക്കാരിന് ഒളിക്കാനുണ്ടെന്ന് സീതാറാം യെച്ചൂരി

ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിന് എന്തൊക്കെയോ ഒളിക്കാൻ ഉണ്ടെന്നും ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം കേരളത്തിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. എറണാകുളം ലോകോളേജിലും , പാലക്കാട് വിക്ടോറിയ കോളേജിലും പ്രദർശനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി , യുവമോർച്ച പ്രവർത്തകർ എത്തിയിരുന്നു.

Leave a Reply