Headlines

രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച മന്ത്രിയുടെ നടപടി സ്വാഗതം ചെയ്ത് കെ. മുരളീധരൻ

ആ​ർ.​എ​സ്.​എ​സി​​​ൻറെ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബയുടെ ചി​ത്രം വെച്ച് രാ​ജ്​​ഭ​വ​നി​ൽ നടത്തിയ സ​ർ​ക്കാ​ർ പ​രി​പാ​ടി​ മന്ത്രി വി. ശിവൻകുട്ടി ബഹിഷ്കരിച്ചതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭാ​ര​താം​ബ വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിച്ച് ഗവർണർക്ക് കത്തയക്കണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാർ പരിപാടി രാജ്ഭവനിൽ സംഘടിപ്പിക്കുമ്പോൾ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബയുടെ ചിത്രം പാടില്ലെന്ന് കർശനമായി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാ​ജ്​​ഭ​വ​നി​ൽ നടന്ന സ​ർ​ക്കാ​ർ പ​രി​പാ​ടി​യിലാണ് ആ​ർ.​എ​സ്.​എ​സി​​​ന്‍റെ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ ചി​ത്രം ഇ​ടം​പി​ടി​ച്ചത്. തു​ട​ർ​ന്ന്,​ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച്​ നിലപാട് വ്യക്തമാക്കി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ച​ട​ങ്ങി​ൽ നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​ജ്​​ഭ​വ​നി​ൽ ന​ട​ന്ന സ്കൗ​ട്ട്​ ആ​ൻ​ഡ്​ ഗൈ​ഡ്​​സി​ന്‍റെ രാ​ജ്യ​പു​ര​സ്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ദാ​ന ച​ട​ങ്ങി​ലാ​ണ്​ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്​. പ​രി​പാ​ടി​ക്കെ​ത്തി​യ കു​ട്ടി​ക​ളി​ൽ വ​ർ​ഗീ​യ​ത തി​രു​കി​ക്ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നും രാ​ജ്​​ഭ​വ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും കു​ടും​ബ​സ്വ​ത്ത​ല്ലെ​ന്നും മ​ന്ത്രി ഗ​വ​ർ​ണ​ർ​ക്കെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ​മു​ന്നി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​വും ന​ട​ത്തി.

Leave a Reply