Headlines

രാജി രാഹുൽ സ്വയം എടുത്ത തീരുമാനം’: പ്രതികരണവുമായി സണ്ണി ജോസഫ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ആരോപണത്തിൽ രാജി രാഹുൽ സ്വയം എടുത്ത തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ നിർദേശിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ തനിക്ക് രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം ആരോപണങ്ങളിൽ പാർട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. ഇതുവരെയും തനിക്കെതിരെ ആരും ചരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. അത്തരത്തിൽ പരാതി വന്നാൽ നീതിന്യായ സംവിധാനത്തിൽ നിരപരാധിത്വം തെളിയിക്കും എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. ആരോപണത്തിൽ ഹൂകെയേഴ്സ് പ്രതികരണത്തിന് ശേഷം ആദ്യമായായിരുന്നു വിഷയത്തിൽ രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply