Headlines

രശ്മിക മന്ദാന-വിജയ് ദേവരക്കൊണ്ട വിവാഹക്ഷണക്കത്ത് വൈറല്‍

കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ആരാധകരുടെ പ്രിയ താരജോഡിയായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എന്നാണ് വിവാഹം എന്ന് വ്യക്തമായിരുന്നില്ല. ഈ ചോദ്യത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.വൈറലായി മാറുന്ന വിവാഹക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 26നാണ് വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാകും വിവാഹം നടക്കുക. പിന്നീട് മാര്‍ച്ച് നാലാം തിയ്യതി സുഹൃത്തുക്കള്‍ക്കും സിനിമാലോകത്തിനുമായി റിസപ്ഷനൊരുക്കും. ഹൈദരാബാദില്‍ വച്ചായിരിക്കും റിസപ്ഷന്‍ എന്നും കത്തില്‍ പറയുന്നുണ്ട്.വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഉദയ്പൂരില്‍ വച്ചാകും വിവാഹിതരാവുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഉദയ്പൂരില്‍ നിന്നുള്ള രശ്മികയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം റിസപ്ഷന്‍ നടക്കുക ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാകുമെന്നാണ് ക്ഷണക്കത്തില്‍ നിന്നും മനസിലാകുന്നത്.

Leave a Reply