Headlines

രണ്ട് ആഴ്ചകൾക്ക് ശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം, രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് വൈകിട്ട് 5.40ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലൂടെ നാട്ടിലേക്ക് കൊണ്ടുവന്നു. എംബാമിങ് നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അൽ നഹ്ദയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്‌കരിച്ചത്. യാത്രാ വിലക്കുള്ളതിനാൽ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്‌കരിക്കണമെന്നത് പിതാവ് നിതീഷിന്റെ ആവശ്യപ്രകാരയിരുന്നു മകളുടെ മൃതദേഹം സംസ്‌കരിച്ചത്. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്‌കരിക്കാനും തീരുമാനമായത്.

Leave a Reply