Headlines

രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ്ണവിലവിൽ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണം വില കുറയുന്നത്. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 72,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 9100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയും കുറഞ്ഞും നിൽക്കുകയായിരുന്ന സ്വർണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ 1240 രൂപ വർധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 440 രൂപ കുറഞ്ഞു.ഈ മാസത്തിന്റെ തുടക്കത്തിൽ 72, 160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില

Leave a Reply