Headlines

യേശുദാസിന് എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം; പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. കലൈമാമണി പുരസ്‌ക്കാരം ഗായിക ശ്വേത മോഹനൻ, നടി സായി പല്ലവി എന്നിവർക്ക് സമ്മാനിക്കും.

സായ് പല്ലവിക്ക് 2021ലെ കലൈ മാമണി പുരസ്‌കാരമാണ് ലഭിച്ചത്. 2023ലെ പുരസ്‌കാരത്തിനാണ് ശ്വേത അർഹയായത്. നടൻ എസ്.ജെ. സൂര്യ, സംവിധായകൻ ലിംഗുസ്വാമി, സെറ്റ് ഡിസൈനർ എം. ജയകുമാർ, സ്റ്റണ്ട് കൊറിയോഗ്രാഫർ സൂപ്പർ സുബ്ബരായൻ എന്നിവരും സായ് പല്ലവിക്കൊപ്പം 2021ലെ കലൈമാമണി പുരസ്‌കാരത്തിന് അർഹരായി.

നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പി.ആർ.ഒ ഡയമണ്ട് ബാബു, സ്റ്റിൽ ഫോട്ടോഗ്രാഫർ ലക്ഷ്മികാന്തൻ എന്നിവർക്ക് 2022ലെ കലൈമാമണി പുരസ്‌കാരം നൽകും. നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പി.ആർ.ഒ നികിൽ മരുകൻ എന്നിവരാണ് ശ്വേത മോഹനൊപ്പം 2023ലെ അവാർഡ് പങ്കിടുക. അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും

Leave a Reply