Headlines

യു.എ.ഇയിൽ പുതിയ വിസ നിയമങ്ങൾ; നാല് പുതിയ സന്ദർശക വിസകൾ പ്രഖ്യാപിച്ചു

യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) എൻട്രി വിസ നിയമത്തിൽ പ്രധാന ഭേദഗതികൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രത്യേക വിഭാഗക്കാർക്ക് പുതുതായി നാല് സന്ദർശക വിസ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാന മാറ്റം. നിർമിതബുദ്ധി (എ.ഐ), വിനോദം, പരിപാടികൾ, ക്രൂസ് കപ്പലുകൾ, ആഢംബര യാട്ടുകൾ തുടങ്ങിയ മേഖലകളിലുള്ളവർക്കാണ് പുതിയ വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

അതോടൊപ്പം പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേക്ക് ഹ്യുമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതോറിറ്റിയുടെ അനുമതിയോടെ ഇത് നീട്ടാനും സാധ്യതയുണ്ട്. വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ, ബിസിനസ് എക്സ്പ്ലറേഷൻ വിസ, ട്രക്ക് ഡ്രൈവർ വിസ എന്നിവയും പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടും.

ഓരോ വിസ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ വിവരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനും പുതിയ വിസ നിയമങ്ങൾ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply