Headlines

യു.എ.ഇയിൽ തണുപ്പേറുന്നു; ജബൽ ജെയ്സിൽ 0.2 ഡിഗ്രി രേഖപ്പെടുത്തി

യു.എ.ഇയിൽ ശൈത്യകാലം ശക്തിപ്പെടുന്നു രാജ്യത്ത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. അതിരാവിലെ 5.45 നാണ് 0.2 ഡിഗ്രി താപനില ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ ജനുവരി അവസാനത്തോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നും അതിശൈത്യത്തിലേക്ക് രാജ്യം കടക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.ജബൽ ജെയ്സിന് പുറമെ, രാജ്യത്തെ ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും 5 ഡിഗ്രിയിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. മിബ്‌റഹ് മലനിരയിൽ 3.1 ഡിഗ്രിയും ജബൽ റഹ്ബയിൽ 3.2 ഡിഗ്രിയും റക്‌നയിൽ 4 ഡിഗ്രിയും ജബൽ ഹഫീത്തിൽ 6.7 ഡിഗ്രിയുമാണ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയത്.

Leave a Reply