Headlines

യുഡിഎഫ് മുൻ കൺവീനർ പി.പി. തങ്കച്ചന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്റർ പിന്തുണ മാറ്റി

ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുഡിഎഫ് മുൻ കൺവീനർ പി.പി. തങ്കച്ചന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തി.
ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്റർ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. പക്ഷേ രോഗം മൂർഛിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കൽ ഐസിയുവിൽ തുടരാനാണ് തീരുമാനം.

Leave a Reply