Headlines

യു‍ഡിഎഫിൻ്റെ ഭൂരിപക്ഷം അയ്യായിരത്തിൽ കുറയില്ലെന്ന് കെ മുരളീധരൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു‍ഡിഎഫിൻ്റെ ഭൂരിപക്ഷം അയ്യായിരത്തിൽ കുറയില്ലെന്ന് കോൺഗ്രസ് നതാവ് കെ മുരളീധരൻ. യുഡിഎഫ് വളരെ ഐക്യത്തിലാണ് പ്രവര്‍ത്തിച്ചത്. എം വി ഗോവിന്ദൻ്റെ ആർഎസ്എസ് പ്രസ്താവന യുഡിഎഫിന് ഗുണമായി. എം സ്വരാജിന്‍റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ല. നിലമ്പൂർ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നും മുരളീധരൻ പറഞ്ഞു.

മുസ്ലിം ലീഗ് അവരുടെ സ്ഥാനാര്‍ഥി നില്‍ക്കുന്നത് പോലെയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രവര്‍ത്തിച്ചതെന്നും മുരളീധരൻ പറഞ്ഞു. ശശി തരൂരിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനാകുമോയെന്ന് അറിയാത്തതിനാലാണ് ബന്ധപ്പെടുത്താതിരുന്നത്. പാര്‍ട്ടിയിൽ ഉറച്ചു നില്‍ക്കുമെന്ന് ശശി തരൂര്‍ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ പാർട്ടി നേതൃത്വത്തിന് തരൂരുമായി പ്രശ്നമില്ല. ഇപ്പോഴത്തെ നേതൃത്വവുമായി തരൂരിന് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യത്തിലും ശശി തരൂരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്ന് മുരളീധരൻ പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്ക് സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രി ഒളിച്ചുകളി നിര്‍ത്തണം. ആര്‍എസ്എസിന്‍റെ ഭാരതാംബ ചിത്രം വയ്ക്കാൻ പാടില്ലെന്ന് ആവശ്യപ്പെടണം. ഇത് ആവശ്യപ്പെട്ട് കത്ത് നൽകണം. ശക്തമായ ഭാഷയിൽ കത്ത് നൽകണം. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കത്ത് നൽകും. ഇപ്പോഴത്തെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് പക്കാ സംഘ പരിവാര്‍ അജണ്ടയുമായാണ്.

Leave a Reply