Headlines

മോദിയെ കുറിച്ചുള്ള സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു നിർമിച്ച ‘ചലോ ജീതെ ഹേ’ സിനിമ വിദ്യാർഥികൾക്കായി പ്രദർശിപ്പിക്കാൻ രാജ്യത്തെ മുഴുവൻ സിബിഎസ്ഇ, കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾക്കും നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒക്ടോബർ രണ്ടിനുള്ളിൽ എല്ലാ സ്കൂളിലും സിനിമ കാണിക്കണമെന്നാണ് നിർദേശം.
മോദിയുടെ ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സേവനം, ഉത്തരവാദിത്തം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ സിനിമ ഉപകരിക്കുമെന്ന് സ്കൂളുകൾക്കു നൽകിയ നിർദേശത്തിൽ പറയുന്നു. സിനിമ കുട്ടികളിൽ പ്രചോദിപ്പിക്കുമെന്നും സഹാനുഭൂതിയും ആത്മപരിശോധനയും വിമർശനാത്മക ചിന്തയും വളർത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

Leave a Reply