Headlines

മുംബൈ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് തഹാവൂർ റാണ; പാക് സേനയുമായി അടുത്ത ബന്ധം

2008ലെ മുംബൈ ഭീകരാക്രമണത്തിൽ താൻ നേരിട്ട് പങ്കെടുത്തിരുന്നുവെന്ന് മുഖ്യപ്രതി തഹാവൂർ ഹുസൈൻ റാണ അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിച്ചതായി സൂചന. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ, ആക്രമണ സമയത്ത് താൻ നഗരത്തിൽ ഉണ്ടായിരുന്നുവെന്നും, പാക് സേനയുടെ വിശ്വസ്തനായി പ്രവർത്തിച്ചിരുന്നുവെന്നും റാണ വെളിപ്പെടുത്തിയെന്നാണ് വിവരം.

2003-2004 കാലഘട്ടത്തിൽ ലഷ്‌കർ ഇ തൊയ്ബ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും
റാണ വെളിപ്പടുത്തി. ആക്രമണത്തിന് പിന്നിൽ പാകിസ്താൻ സൈന്യത്തിന് പങ്കുണ്ടെന്നും റാണ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായാണ് വിവരം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലുള്ള സ്ഥലങ്ങൾ താൻ സന്ദർശിച്ചിരുന്നു. ഖലീജ് യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചതായും റാണ പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു. ഡിഐജിയുടെ നേതൃത്വത്തിലുള്ള 12 അംഗ അന്വേഷണ സംഘമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തിരിക്കുന്നത്.
2025 ഏപ്രിലിലാണ് തഹാവൂർ റാണയെ യുഎസിൽ നിന്നു ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ കുറ്റങ്ങളാണ് റാണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ, മുംബൈ പൊലീസ് റാണയെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾക്കായി തയ്യാറെടുക്കുകയാണ്.

Leave a Reply