മാതളനാരങ്ങ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും. മാതള നാരങ്ങയിൽ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ കെ, ബി, സി, മിനറല്‍സ് എന്നിവ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു. മാത്രമല്ല ചർമ്മത്തിൽ കാണുന്ന ചുളിവുകളും വരകളും ഇല്ലാതാക്കാൻ മാതള നാരങ്ങയ്ക്ക് സാധിക്കുകയും ചെയ്യുന്നു. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ചർമ്മത്തിലെ ചുളിവുകൾ, വരകൾ, പാടുകൾ എല്ലാം തന്നെ ഇല്ലാതാക്കാൻ മാതളനാരങ്ങ സഹായകമാണ്. അതുകൊണ്ട് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മാതള നാരങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകൾ ഏതൊക്കെയെന്ന് നോക്കാം.
മാതാള നാരങ്ങയുടെ തൊലി അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ ചർമ്മത്തിന് തിളക്കം വർദ്ധിക്കും. ഇത് ചർമ്മം വൃത്തിയാക്കുകയും മുഖത്തെ നിറം വർധിക്കുകയും ചെയ്യുന്നു. മാതളത്തിന്റെ തൊലി ഉണക്കിയെടുത്ത ശേഷം ഇത് പൊടിച്ചെടുക്കുക. എന്നിട്ട് ഈ പൊടി അൽപം പാൽ ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.
മൂന്ന് ടേബിള്‍സ്പൂണ്‍ മാതള നാരങ്ങ പൊടിച്ചതിലേയ്ക്ക്, ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനുട്ടിനു ശേഷം കഴുകികളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഈ പാക്ക് സഹായിക്കും.
അതുപോലെ ഒരു ടേബിൾ സ്പൂൺ മാതള നാരങ്ങ പൊടിയിൽ 2 ടേബിൾ സ്പൂൺ പാൽപ്പാട, ഒരു ടേബിൾ സ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 15 – 20 മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാനും മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനും മികച്ച ഒരു പാക്കാണ് ഇത്.
2 ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ ഓട്സ് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേൻ ചേർത്ത് മുഖത്തു പുരട്ടിയ ശേഷം 20 മിനുട്ട് വിശ്രമിക്കുക. തുടർന്ന് കഴുകി കളയാം. iS ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാനും മുഖം തിളങ്ങാനും ഇത് സഹായിക്കുന്നതാണ്.

