Headlines

മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി’ – നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു

‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ന് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒരുമിക്കുന്ന പുതിയ ഹാസ്യചിത്രം ‘മാജിക് മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി’ യുടെ പൂജ നടന്നു.നാദിർഷയുടെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകൻ നിർവ്വഹിച്ചു. സ്വിച്ച് ഓൺ കർമം സിനിമയുടെ നിർമാതാവ് അഷ്‌റഫ് പിലാക്കൽ നിർവ്വഹിച്ചു.

ചിത്രത്തിൽ അക്ഷയ ഉദയകുമാർ നായികയായി എത്തുന്നു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ
കഥ, തിരക്കഥ, സംഭാഷണം ആകാശ് ദേവ് ആണ്.ഛായാഗ്രഹണം: സുജിത്ത് വാസുദേവ്,എഡിറ്റിംഗ്: ജോൺകുട്ടി,സംഗീതം: നാദിർഷ
ഗാനരചന: ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ തുടങ്ങിയവർ
ഹാസ്യനിരപതികളായ ജാഫർ ഇടുക്കി, ജോണി ആന്റണി, ഹരിശ്രീ അശോകൻ, ബിജുകുട്ടൻ, ശാന്തിവിള ദിനേശ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു.

Leave a Reply