മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. വസ്തുതകൾ വ്യക്തമാക്കി കോൺഗ്രസിന് മുമ്പും മറുപടി നൽകിയതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലും ലഭ്യമാണ്. എന്നാൽ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഈ വസ്തുതകളെല്ലാം പൂർണ്ണമായും അവഗണിക്കപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവാണെന്നും വോട്ടര്‍മാരില്‍ നിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തുവന്ന ആരോപണങ്ങള്‍ അസംബന്ധമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സുതാര്യതക്കായി പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന നടപടിയാണ് രാഹുല്‍ഗാന്ധിയുടേത് എന്നും കമ്മീഷന്‍ മറുപടി പറഞ്ഞു.

