മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവുമായി ഇന്ത്യക്കാരൻ പിടിയിൽ. ഒമാനിലേക്ക് 5.3 കിലോ കഞ്ചാവുമായെത്തിയ ഇന്ത്യൻ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. യാത്രക്കാരൻറെ ലഗേജിൽ വിവിധ ബാഗുകളിലായി വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. യാത്രക്കാരനെതിരായ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരൻ; കസ്റ്റംസ് പരിശോധനയിൽ പിടിയിൽ, ബാഗിൽ 5.3 കിലോ കഞ്ചാവ്

