ഉത്തരേന്ത്യയിൽ പലയിടത്തും മഴക്കെടുതി രൂക്ഷമാകുന്നു. ജാർഖണ്ഡിൽ 24 മണിക്കൂറിനിടെ 5ലധികം പേർ മഴക്കെടുതിയിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
രാജസ്ഥാനിലും ഒഡീഷയിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. രാജസ്ഥാനിൽ ചമ്പൽ നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരും.

