Headlines

മലയാള സിനിമയിൽ സജീവമാകുമെന്ന് തമിഴ് ചലച്ചിത്ര നിർമാതാവ് കണ്ണൻ രവി; സുരേഷ് ഗോപി നായകനാവുന്നതുൾപ്പടെ മൂന്ന് ചിത്രങ്ങൾ അണിയറയിൽ

മലയാള ചലച്ചിത്ര നിർമാണ മേഖലയിൽ സജീവമാകുമെന്ന് പ്രമുഖ തമിഴ് നിർമാതാവും വ്യവസായിയും ദുബായിലെ സംരംഭകനുമായ കണ്ണൻ രവി . കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി നായകനാവുന്നതുൾപ്പടെ മൂന്ന് ചിത്രങ്ങൾ അണിയറയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവയെ നായകനാക്കി മലയാളിയായ നിധീഷ് സഹദേവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിലി’ൻറെ യു എ ഇ യിലെ ആദ്യ പ്രദർശനത്തിന്റെ ഭാഗമായി ദുബായ് അൽ ഗുറൈർ സെന്ററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതാണ് ‘തലൈവർ തമ്പി തലൈമയിൽ’ നേരത്തെ തിയേറ്ററുകളിലെത്തിക്കാൻ കാരണമായത്. പൊങ്കൽ ആഘോഷമാക്കാനിരുന്ന പ്രേക്ഷകർക്ക് നല്ലൊരു വിരുന്നുകൂടിയാണ് ‘തലൈവർ തമ്പി തലൈമയിൽ’ എന്നും കണ്ണൻ രവി പറഞ്ഞു. ‘കുടുംബ സമേതം ആസ്വദിക്കാൻ സാധിക്കുന്ന സിനിമകൾ എടുക്കാനാണ് ഇഷ്ടം. തന്റെ സിനിമക്കെതിരെ സെൻസർ ബോർഡിൽ നിന്നും ഒരു തടസവും നേരിട്ടിട്ടില്ല. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന സിനിമയാണ് ടി ടി ടി എന്നും കണ്ണൻ രവി അഭിപ്രായപ്പെട്ടു.
വലിയ ലാഭം കിട്ടുന്ന മറ്റ് ബിസിനസുകൾ താൻ ചെയ്യുന്നുണ്ട്. സിനിമ തന്നെ സംബന്ധിച്ച് ഒരു ബിസിനസ് മാത്രമല്ല; ഒരു വികാരം കൂടിയാണ് എന്നും കണ്ണൻ കൂട്ടിച്ചേർത്തു.

Leave a Reply