Headlines

മലയാള സിനിമയിൽ ഇനി 12 മണിക്കൂർ ജോലി; പുതിയ കരാർ നാളെ മുതൽ പ്രാബല്യത്തിൽ

മലയാള സിനിമയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം കുറച്ച് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയും.ഷൂട്ടിംഗ് സമയം ഇതുവരെ ഉണ്ടായിരുന്ന പതിനാറര മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ചുരുങ്ങും. പുതിയ കരാർ നാളെ മുതൽ നടപ്പാകും. ഷൂട്ടിംഗ് ആരംഭിച്ച് സംവിധായകൻ ‘പാക്കപ്പ്’ പറയുന്നത് വരെ നീളുന്ന ക്രമരഹിതമായ ജോലി സമയമായിരുന്നു ആദ്യ കാലങ്ങളിലെ കോൾഷീറ്റ്. എന്നാൽ പിന്നീട് ഫെഫ്കയുടെ നേതൃത്വത്തിൽ ആവശ്യം ഉയർത്തിയതിന് പിന്നാലെ നൈറ്റ് ഷൂട്ടിന് തൊഴിലാളുകൾക്ക് അധിക വേതനമെന്ന കാര്യം നിർമ്മാതാക്കൾ അംഗീകരിച്ചിരുന്നു. എന്നാൽ അപ്പോഴും ജോലിസമയം കൂടുതലാണെന്ന പരാതി നിലനിന്നിരുന്നു. അതിനാണ് മാറ്റം വരാൻ പോകുന്നത്.

Leave a Reply