ഗ്രൗണ്ട് പൊതുപ്രയോജനത്തിനുള്ള പുറമ്പോക്കാണെന്നും, വ്യാജ രേഖകൾ ഉപയോഗിച്ച് സ്ഥലം കയ്യേറാനുള്ള നീക്കമാണിതെന്നും നാട്ടുകാർ ആരോപിച്ചു.
ഭൂമി പഞ്ചായത്തിന്റേതാണെന്നും അത് തിരിച്ചുപിടിക്കാൻ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.
അതേസമയം, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മതിൽ നിർമാണം നടക്കുന്നതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി.
മലപ്പുറം തുവ്വൂർ എ യുപി സ്‌കൂൾ ഗ്രൗണ്ടിന് ചുറ്റും മതിൽ കെട്ടാനുള്ള ശ്രമം തടഞ്ഞ്നാട്ടുകാർ

