Headlines

മറ്റേ മോന്‍’ വിളിയില്‍ വിശദീകരണവുമായി സുരേഷ് ഗോപി

‘മറ്റേ മോന്‍’ വിളിയില്‍ നിങ്ങള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നു. ആ സമയത്ത് വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് കിട്ടാത്തതതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അതിന് മറ്റ് അര്‍ഥങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ഘട്ടമായതിനല്‍ അതിനെ അങ്ങനെ വ്യാഖ്യാനിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.’സത്യം പറയുകയാണ് നെഞ്ചത്ത് കൈവച്ച്. നിങ്ങള്‍ വ്യാഖ്യാനിച്ച അതല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അന്നേരം അദ്ദേഹത്തിന്റെ പേര് എടുത്ത് പറയാന്‍ തോന്നിയില്ല. മറ്റേ ഇത് പറഞ്ഞ മോന്‍ ഇല്ലേ.. എന്നുളളതേ ഞാന്‍ ഉദ്ദേശിച്ചുള്ളു. എന്റെ അമ്മ സത്യം. നിങ്ങള്‍ എല്ലാം വ്യാഖ്യാനിച്ച് അത് അങ്ങനെ ആക്കി എടുക്കണം. ഇലക്ഷന്‍ വരുന്നതുകൊണ്ട് നിങ്ങള്‍ക്ക് അങ്ങനെ ഒരുവിചാരം ഉണ്ടെങ്കില്‍ എനിക്കതില്‍ പരിതപിക്കാന്‍ സാധിക്കില്ല. പുച്ഛത്തോടെ തള്ളുന്നു എന്നൊന്നും പറയുന്നില്ല. അത് നിങ്ങളുടെ അവകാശം’- സുരേഷ് ഗോപി പറഞ്ഞു.

Leave a Reply