യുഎസിലെ ഔഷധ വിലകൾ കുറയ്ക്കാൻ ഇന്ത്യൻ മരുന്നു കമ്പനികൾ സഹായിക്കണമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെ 17 ഫാർമ സി ഇ ഓ: മാർക്ക് നേരിട്ടെഴുതി. നൊവാർട്നിസ് സി ഇ ഓ: വസന്ത് നരസിംഹൻ ഉൾപ്പെടെയുള്ളവർക്കു അയച്ച കത്തുകളുടെ ഉള്ളടക്കം വ്യാഴാഴ്ച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പുറത്തു വിട്ടതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. യൂറോപ്പിലും മറ്റു വികസിത രാജ്യങ്ങളിലും വിൽക്കുന്ന വിലയ്ക്കു തന്നെ യുഎസിലും വിൽക്കാമെന്നു സെപ്റ്റംബർ 29നകം ഉറപ്പു നൽകണമെന്നു ട്രംപ് ആവശ്യപ്പെടുന്നു.
ഔഷധനയങ്ങൾ ദുരുപയോഗം ചെയ്യുകയാണ് ഇന്ത്യ ചെയ്യുന്നതെന്ന ട്രംപിന്റെ ആരോപണം നിലനിൽക്കെ അതിനെതിരെ ഇന്ത്യ ഗവൺമെന്റിനെ മാറ്റി നിർത്തി ട്രംപ് നേരിട്ട് പോരാട്ടത്തിന് ഇറങ്ങിയതായാണ് കാണുന്നത്. ദീർഘകാലമായി, അമേരിക്കക്കാർ മറ്റു രാജ്യങ്ങൾ നൽകുന്നതിന്റെ മൂന്നിരട്ടി വിലയാണ് ജീവൻ രക്ഷാ മരുന്നുകൾക്ക് നൽകുന്നതെന്നും ഈ അന്യായം അവസാനിക്കണമെന്നു പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്നുവെന്ന് ലീവിറ്റ് പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന അമേരിക്കൻ കുടുംബങ്ങളുടെ മേൽ അസ്വീകാര്യമായ ഭാരം ചുമത്തുന്നത് അവസാനിക്കണമെന്നും നിങ്ങൾ സഹകരിച്ചില്ലെങ്കിൽ വൈറ്റ് ഹൗസ് ആയുധപ്പുരയിലെ എല്ലാ ആയുധങ്ങളും എടുക്കുമെന്നും കത്തിൽ ട്രംപ് പറയുന്നു.

