Headlines

മധുരപതിനേഴിലേക്ക് ദുബായ് മെട്രോ

ദുബായ് മെട്രോ മധുര പതിനേഴിലേക്ക്. നിശ്ചയ ദാർഢ്യത്തിന്റെ 16 വർഷങ്ങൾ പൂർത്തിയാക്കി റെക്കോർഡ് യാത്രക്കാരുമായി ചരിത്രത്തിലേക്കു കുതിക്കുകയാണ് ദുബായ് മെട്രോ. 2009 സെപ്റ്റംബർ 9ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ദുബായ് മെട്രോ ഉദ്ഘാടനം ചെയ്തത്.

ദുബായ് നിവാസികൾക്കും സഞ്ചാരികൾക്കും പുതിയൊരു യാത്രാ ശീലവുമായി എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിച്ചായിരുന്നു തുടക്കം. ഇന്നു ലോകോത്തര ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി വളർന്ന് ഇതുവരെ 250 കോടി ആളുകൾക്ക് യാത്രാ സൗകര്യമൊരുക്കി. എമിറേറ്റിന്റെ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച ദുബായ് മെട്രൊ റെഡ്, ഗ്രീൻ ലൈനിനു പുറമെ ബ്ലൂ ലൈന്റെ പ്രവർത്തനം കൂടി ആരംഭിച്ചതോടെ അടുത്ത ദശകത്തിലേക്കുള്ള കുതിപ്പിനാണ് തുടക്കമിട്ടത്.ദിവസേന ശരാശരി 9 ലക്ഷം യാത്രക്കാരുമായി 2024ൽ 27.54 കോടി ആളുകൾക്ക് യാത്രാവസരമൊരുക്കി മുന്നേറുകയാണ് ദുബായ് മെട്രോ

Leave a Reply