കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ്സിലെ ഡ്രൈവർമാരെ പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കലൂരിൽ 2പേരും ഹൈക്കോടതി ജംഗ്ഷനിൽ ഒരാളുമാണ് പിടിയിലായത്. ഇവർ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ ഇന്ന് കെഎസ്ആർടിസി ബസ്സിലുൾപ്പെടെ പരിശോധന നടത്തിയിരുന്നു. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്
മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർ പിടിയിൽ

