Headlines

മദ്യത്തിന് പേരിടല്‍ മത്സരത്തിന് സ്റ്റേ

മദ്യത്തിന് പേരിടാനുള്ള മത്സരം ഹൈക്കോടതി സ്‌റ്റേ ചെയ്തു. പേരിടല്‍ മത്സര പരസ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മദ്യ ഉത്പാദകരായ മലബാര്‍ ഡിസ്റ്റിലറീസിനോട് ഹൈക്കോടതി വിശദീകരണം തേടി. മദ്യത്തിന് പേരിടല്‍ മത്സരം തങ്ങള്‍ക്ക് അറിയില്ലെന്ന് ബെവ്‌കോ കോടതിയെ അറിയിച്ചിരുന്നു.മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്‌കോ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പരസ്യം നല്‍കിയിട്ടില്ല. നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. അതിനാല്‍ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്കോ വ്യക്തമാക്കി.പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു പരസ്യം. പൊതുതാത്പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

Leave a Reply