Headlines

മത്സരിക്കാനാണെങ്കിൽ അൻവർ എന്തിന് രാജിവെച്ചുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

മത്സരിക്കാനാണെങ്കിൽ അൻവർ എന്തിന് രാജിവെച്ചുവെന്നും ജനങ്ങളെ പരിഹസിക്കുകയല്ലേ ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. അൻവറുമായുള്ള രാഷ്ട്രീയ ചർച്ചകളുടെ വാതിലടച്ചത് ലീഗിന്റെ നേതാക്കളുടെയടക്കം കൂട്ടായ തീരുമാനത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ്-കോൺഗ്രസ് ബന്ധം സുദൃഡമാണ്. പാണക്കാട് കുടുംബം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തില്ലെന്നത് വ്യാജമാണ്. മുന്നണി നേതാക്കളുമായി എല്ലാം ചർച്ച ചെയ്തിട്ടാണ് തീരുമാനമെടുക്കുന്നതെന്നും സതീശൻ ഒരു മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ‌ വ്യക്തമാക്കി.

Leave a Reply