മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി.ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും, നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം.മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുള്ള്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒൻപതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് രാജിവച്ചത്. മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്തായിരുന്നു ബിരേൻ സിങിന്റെ രാജി. മേഘാലയ മുഖ്യമന്ത്രിയായ കോൺറാഡ് കെ സാംഗ്മയുടെ എൻപിപി, ബിജെപി സർക്കാരിന് നൽകി വന്ന പിന്തുണ പിൻവലിച്ചിരുന്നു. സംസ്ഥാനത്തെ സംഘർഷാവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ബിരേൻ സിങ് പൂർണപരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

Leave a Reply