Headlines

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; പുതിയ സർക്കാർ രൂപീകരണം ഉടൻ; യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിംഗ് ഇന്ന് വൈകുന്നേരം 6 മണിക്ക് മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ലോക് ഭവനിൽ നടക്കും. ബിജെപി മണിപ്പൂർ എന്ന് എക്‌സ് പോസ്റ്റിലൂടെയാണ് മണിപ്പൂർ ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഇതോടെ മണിപ്പൂരിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേറും. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ ഫെബ്രുവരി 12ന് അധികാരമേൽകുമെന്നാണ് റിപ്പോർട്ട്.

Leave a Reply