Headlines

മണക്കാട് സുരേഷിന്റെ രാജിയെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം കോര്‍പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍യത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. നേമം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കോര്‍ കമ്മിറ്റി ചെയര്‍മാൻ സ്ഥാനം രാജിവെച്ച മണക്കാട് സുരേഷിനെതിരെ പരിഹാസവുമായി കെ മുരളീധരൻ രംഗത്തെത്തി. കെപിസിസി ജനറൽ സെക്രട്ടറിയാണ് മണക്കാട് സുരേഷ്. ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോർ കമ്മറ്റി ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ട് സ്വയം രാജി വെച്ചതാണെന്നുമാണ് കെ മുരളീധരൻ്റെ പരിഹാസം. നേമം ഷജീർ പാർട്ടിക്കുവേണ്ടി അടി കൊണ്ട വ്യക്തിയാണ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്ക് മാറ്റം ഉണ്ടാകില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

Leave a Reply