Headlines

മട്ടന്നൂരിൽ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കണ്ണൂർ മട്ടന്നൂരിൽ അഞ്ചുവയസുകാരൻ ഷോക്കേറ്റ് മരിച്ചു.കോളാരിയിലെ ഉസ്മാൻ മഅ്ദനിയുടെയും ആയിഷയുടെയും മകൻ സി.മുഈനുദ്ദീൻ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്നാണ് ഷോക്കേറ്റത്.

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളിൽ പിടിച്ചുകയറുന്നതിടെ ഗേറ്റിൽ സ്ഥാപിച്ച മിനിയേച്ചർ ലൈറ്റിൻറെ വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply