‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടിസ്. കേസ് അന്വേഷിക്കുന്ന മരട് പൊലീസാണ് നോട്ടിസ് നൽകിയത്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
സൗബിന് പുറമേ പിതാവ് ബാബു ഷാഹിറിനും ചിത്രത്തിന്റെ മറ്റൊരു നിർമാതാവ് ഷോൺ ആന്റണിക്കും നോട്ടിസ് അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിനു പിന്നാലെയാണ് നടപടി. സൗബിനും ബാബു ഷാഹിറും ഷോൺ ആന്റണിയും ചേർന്നുള്ള പറവ ഫിലിംസായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണം.

