വെഞ്ഞാറമൂട് യുഎപിഎ കേസ് എൻഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസിൽ ചേർക്കാൻ അമ്മയും സുഹൃത്തും ചേർന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എൻഐഎക്ക് കൈമാറാൻ ഡിജിപി സർക്കാരിന് ശുപാർശ നൽകും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എൻഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടൽ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഡാലോചന കേസിൽ മുന്നുവർഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോൾ ഐസിൽചേരാൻ അമ്മ നിർബന്ധിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.
മകനെ ഐഎസിൽ ചേർക്കാൻ അമ്മയും ആൺ സുഹൃത്തും നിർബന്ധിച്ചെന്ന കേസ്, അന്വേഷണം എൻഐഎക്ക്

