Headlines

ഭീകരവാദം മാനവരാശിക്ക് ഭീഷണി’; എസ്.സി.ഒ ഉച്ചകോടിയിൽ മോദി

ഷാങ്ഹായ് ഉച്ചകോടിയിൽ തീവ്രവാദത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാജ്യങ്ങൾ തീവ്രവാദത്തിന് പിന്തുണ നൽകുകയാണന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ സംസാരിച്ചത്.

ഏതെങ്കിലുമൊരു രാഷ്ട്രത്തിന് മാത്രമല്ല ഭീകരവാദം ഭീഷണി ഉയർത്തുന്നത്. മാനവരാശിക്കാകെ ഭീകരവാദം ഭീഷണിയാണ്. നാല് പതിറ്റാണ്ടായി ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുകയാണ്. ഇതിന് വേണ്ടി രാജ്യത്തെ പിന്തുണച്ച സൗഹൃദ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദത്തെ എതിർക്കുന്നതിൽ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായിഇന്ത്യഭീകരവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. പഹൽഗാമിൽ ഉണ്ടായ ആക്രമണം മാനവരാശിക്കു നേരെയുണ്ടായ ആക്രമണമാണ്. പഹൽഗാം ഭീകരാക്രമണസമയത്ത് രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നവർക്ക് നന്ദി അറിയിക്കുകയും ചെയ്തു . എല്ലാ രൂപത്തിലും നിറത്തിലുമുള്ള ഭീകരവാദത്തേയും എതിർക്കണമെന്നും മോദി പറഞ്ഞു.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി നിന്ന് ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നുണ്ട്. അൽ-ഖ്വായിദ പോലുള്ള സംഘടനകൾക്കെതിരെ ഇത്തരത്തിൽ പോരാടിയ ചരിത്രം ഇന്ത്യക്കുണ്ടെന്നും മോദി ഓർമിപ്പിച്ചു.

Leave a Reply