കൊച്ചിയിൽനിന്നും ദില്ലിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. പൊലീസും ബോംബ് സ്‌ക്വാഡുമടക്കം വിമാനത്തിൽ പരിശോധന നടത്തുകയാണ്.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇതുവരെ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.മസ്‌കറ്റിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനം പിന്നീടാണ് ഡൽഹിക്ക് പുറപ്പെട്ടത്. 9.31നാണ് സിയാലിന്റെ ഇമെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയ്ക്കുശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു.

